പ്രീ പ്രൈമറി ഗണിതോത്സവം സംഘടിപ്പിച്ചു

0
5

കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവ ശാസ്ത്രമേള സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് അധ്യാപകരായ അസർ ബൈജു, ജ്യോതിഷ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.

 

 

സ്കൂൾ അങ്കണം വേദിയായ മേളയിൽ പിടിഎ വൈസ് പ്രസിഡന്റ് സി എ നയീം അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ജമീല ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഒ.സി ഇമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here