മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

0
617

മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരണമറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പ്പര്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങുകയാണ്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകരെന്നും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

 

മനസാക്ഷിയ്ക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മാസപ്പടി വിവാദത്തില്‍ മുഹമ്മദ് റിയാസ് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. എല്ലാം മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

 

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം അവഗണിക്കാനാണ് സിപിഐഎം തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here