ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൂപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിൽ

0
748

കണ്ണൂർ: പയ്യന്നൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൂപ്പർമാർക്കറ്റ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർക്കറ്റിൽ ഫ്ലോർ മാനേജരായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാനേജർ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഓഗസ്റ്റ് ആറാം തീയതി മുതലാണ് യുവതി സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയത്. അന്നുമുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ തന്നെ ശല്യം ചെയ്യുകയും ദോഹോപദ്രവം ചെയ്യുകയുമായിരുന്നു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെയും ഇയാളുടെ പേരിൽ സമാന രീതിയിൽ പരാതി ഉയർന്നതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here