ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

0
407

പാലക്കാട് പൊലീസ് വീഴ്ച മൂലം ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പൊലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടിൽ പറയുന്നു. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷമാണ് ഭാരതിയമ്മക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന്‍  പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here