പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

0
905

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു.

 

മരണകാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം അഴിമതി, മാസപ്പടി വിവാദം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്. പൊലീസ് സ്ഥലെത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here