കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തും

0
294

കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് കുടുങ്ങിയത്. തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന. മൂന്ന്പേരടങ്ങിയ മലയാളി സംഘമാണ് ജോലി വാഗ്താനം ചെയ്ത ഇവരെ കംബോഡിയയിലേക്ക് എത്തിച്ചത്.

 

വടകര മണിയൂർ സ്വദേശികളായ പിലാതോട്ടത്തിൽ സെമിൽദേവ്, ചാലു പറമ്പത്ത് അഭിനന്ദ് , പുളിക്കൂൽ താഴെ അരുൺ, തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു , മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആന്‍റണി, അഭിനവ് എന്നിവരാണ് ഇവരുടെ സുഹൃത്ത് മുഖേന വഞ്ചിതരായി കംബോഡിയയിൽ കുടുങ്ങിയത്.

 

ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ഇവർ നസ്രുദീൻ ഷാ, ഇടതുങ്കര അനുരാഗ്, മുഹമ്മദ് റസീൽ, അതിരത് തുടങ്ങിയ നാല് പേരാണ് ഇവരെ തായ്‌ലന്‍റിലേക്ക് ഐടി മേഖലയിൽ ജോലിക്കായി കൊണ്ട് പോകുന്നത്. തായ്‌ലന്‍റിലെത്തിയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു. തായ്‌ലന്‍റിൽ നിന്നും ഇവരുടെ സമ്മതമില്ലാതെ കംബോഡിയയിലേക്ക് മാറ്റാൻ ശ്രമിച്ചു. യാത്രാ മധ്യേ ടാക്സി ഡ്രൈവർ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ സംഘത്തിന്റെ വലയിൽ കുടുങ്ങികിടക്കുകയാണെന്നാണ് രക്ഷപ്പെട്ട യുവാക്കൾ പറയുന്നത്. ഓരോ വ്യക്തികളിൽ നിന്നും വിസയ്ക്കായി ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇവർക്ക് ജോലി വാഗ്താനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here