പുനരധിവാസം എന്തേ വൈകുന്നു? :യുവജന പ്രതിഷേധ റാലിയും നിരാഹാര സമരവും നാളെ

0
203

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട്  എം സി വൈ എം ബത്തേരി രൂപതയുടെ നേതൃത്വത്തിൽ നിരാഹാരസമരവും യുവജന പ്രതിഷേധ റാലിയും നാളെ നടത്തും.  രാവിലെ 10 മണിക്ക് ബത്തേരി സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി ബത്തേരി സ്വതന്ത്ര മൈതാനിയിൽ സമാപിക്കും.

 

 

 

 

എം. സി. വൈ. എം ബത്തേരി രൂപത പ്രസിഡന്റ് എബി എബ്രഹാം, ജനറൽ സെക്രട്ടറി അഞ്ജിത റെജി , പത്ത് മേഖലകളിൽ നിന്നുള്ള മേഖല പ്രസിഡണ്ടുമാർ എന്നിവർ നിരാഹാരം അനുഷ്ഠിക്കും. എംഎൽഎ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന  സമരത്തിൽ ബത്തേരി രൂപത  ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയും മറ്റു രാഷ്ട്രീയ മത നേതാക്കന്മാരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here