വൈത്തിരി:ദേശീയ പാത ചേലോഡിനും ചുണ്ടേലിനുമിടയിൽ വാഹന അപകടം.ചേലോഡ് പള്ളിക്കു സമീപമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഇന്ന് 10:30ഓടെയായിരിന്നു അപകടം. 10 പേർക്ക് പരിക്കേറ്റു.
കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന പ്രൈവറ്റ് ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കെ എസ് ആർ ടി സി ബസ് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ നിന്നും വന്ന പ്രൈവറ്റ് ബസിൽ തട്ടുകയായിരുന്നു.കൊടും വളവും എതിരെ വന്ന ബസിനെയും വകവെക്കാതെ കെ എസ് ആർ ടി സി ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.