‘കാർ ചേസ്’ റീൽസ് ചിത്രീകരണത്തിനിടെ അതേ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

0
409

ബീച്ചിൽ വാഹനത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവ് മരിച്ചു. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്.

 

കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽനിന്നു കാർ വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

ഒരാഴ്ച മുൻപാണ് ആൽവിൻ ഗൾഫിൽനിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. അമ്മ: ബിന്ദു. ആൽവിൻ ഏക മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here