മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അയല്‍വാസി പിടിയിൽ

0
1073

പുല്‍പ്പള്ളി: മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പില്‍ ജോണ്‍ (56) ന്റെ മരണവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വെള്ളിലാംതൊടുകയില്‍ ലിജോ എബ്രഹാം (42) ആണ് അറസ്റ്റിലായത്.

 

ഞായറാഴ്ച വൈകുന്നേരം പോക്കിരിമുക്ക് കവലയില്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് ലിജോ ജോണിനെ മര്‍ദിച്ചതായും, വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവശേഷം വീട്ടില്‍ തിരിച്ചെത്തിയ ജോണ്‍ രാത്രിയോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജോണിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയതോടെ ലിജോയെ രാത്രിതന്നെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

ജോണിന്റെ നെഞ്ചില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഹൃദയാഘാതംമൂലമാണ് ജോണ്‍ മരിച്ചതെന്നും മര്‍ദനമേറ്റതിലുള്ള മാനസിക വിഷമവും ഇതിന് കാരണമായിട്ടുണ്ടാവാമെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിലഭിച്ച ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ലിജോയെ കേസില്‍ പ്രതിചേര്‍ത്ത്, അറസ്റ്റ് രേഖപ്പെടുത്തിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ജോണിന്റെ സംസ്‌കാരം ഇന്ന് 2ന് മരകാവ് സെന്റ് തോമസ് പള്ളിയില്‍ നടക്കും. ഭാര്യ: റീജ. മക്കള്‍: സച്ചിന്‍, ഷെബിന്

LEAVE A REPLY

Please enter your comment!
Please enter your name here