കോഴിക്കോട് വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിലായി. ദർശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ് എറണാകുളം മേത്തല സ്വദേശി എം സജി പിടിയിലായത്. കുട്ടി വിവരങ്ങൾ രക്ഷിതാക്കളോട് തുറന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
അതേസമയം, വടകരയിലെ മറ്റ് കേസുകളിൽ ആയഞ്ചേരി സ്വദേശികളായ രണ്ടുപേരും അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 കാരനായ കുഞ്ഞി സൂപ്പിയാണ് പിടിയിലായത്. 9 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് മറ്റൊരു അറസ്റ്റ്. വിദ്യാർത്ഥിയെ വാടക കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ താഴെ തട്ടാരത്ത് ഇബ്രാഹിമും പിടിയിലായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.