വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരിച്ചു

0
1109

മാനന്തവാടി: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി മരണപ്പെട്ടു. റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടറായ ശാന്തിനഗറി ലെ ജോസിന്റെയും, റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരിൽ വെച്ച് അപക ടത്തിൽപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറി ഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്‌ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുക യാണ്. എലൈന എഡ്വിഗ ജോബിൻ ഏക മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here