തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോയ് ആണ് പിടിയിലായത്. പിടിയിലായത് പ്രത്യേകം അന്വേഷണസംഘത്തിന്റെ കൈയിലാണ് പ്രതി പിടിയിലായത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കടം വീട്ടാനാണ് കൊള്ളയടിച്ചതെന്ന് പ്രതിയുടെ മൊഴി. പത്ത് ലക്ഷം രൂപ പ്രതിയുടെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.
ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്ന ശേഷം പ്രതി പോയത് എറണാകുളം ഭാഗത്തായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോയ പ്രതി ചാലക്കുടി പേരാമ്പ്ര ഭാഗത്തേക്കാണ് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്.
ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടർന്നായിരുന്നു കവർച്ച നടത്തിയത്.