കോഴിക്കോട്∙ വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനി ചോറോട് ഗേറ്റിനു സമീപം ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടത്.
ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.