തിരൂർ ∙ മലപ്പുറത്ത് മകൻ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മാനസിക പ്രശ്നങ്ങളുണ്ടെന്നു കരുതുന്ന മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയിൽ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മിൽ പ്രത്യേകിച്ചൊരു പ്രകോനവുമില്ലാതെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് ആദ്യം വെട്ടുകയായിരുന്നു. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് തലയ്ക്കടിച്ചു.
ഇതോടെ തലയോട്ടി തകർന്ന ആമിന സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനുശേഷവും മുസമ്മിൽ വീട്ടിൽ തുടർന്നു. തുടർന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് മാറ്റിയത്. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗധർ പരിശോധന നടത്തുന്നു.