ബെംഗളൂരുവിൽ വാഹനാപകടം: നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനുൾപ്പെടെ 2 മലയാളികൾക്ക് ദാരുണാന്ത്യം

0
417

ബെംഗളൂരു ∙ ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. നിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ പി.എം.ബഷീറിന്റെ മകൻ അർഷ് പി. ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. രണ്ടു പേർക്കു പരുക്കുണ്ട്. അർഷ് എംബിഎ വിദ്യാർഥിയാണ്. ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. പരുക്കേറ്റവരും വിദ്യാർഥികളാണ്.

 

ഇന്നലെ രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർ‌ന്നു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുടുംബങ്ങൾക്കു വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here