കൂളിംഗ് ഗ്ലാസ് ധരിച്ചതിന് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേരെ സസ്‌പെൻഡ് ചെയ്തു

0
435

കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് സിനാൻ, ഗൗതം ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

ഫെബ്രുവരി 14ന് വൈകിട്ട് ആറുമണിയോടെയായിരുന്നു നടക്കാവ് ഹോളിക്രോസ് കോളജിൽ റാഗിങ് നടക്കുന്നത്. വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറു പേർ മർദ്ദിച്ചു എന്നാണ് വിഷ്ണു നൽകിയ പരാതിയിൽ പറയുന്നത്. തലയ്ക്ക് പിന്നിലും വലത് കാലിൻ്റെ തുടയിലും പരുക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും കോളജ് അധികൃതർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here