തലപ്പുഴയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

0
254

തലപ്പുഴ :തലപ്പുഴയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തലപ്പുഴ 43-ൽ സന്തോഷും കുടുംബവുമാണ് വീടിനടുത്ത് നിന്ന് കടുവയെ നേരിൽ കണ്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ക്യാമറ സ്ഥാപിച്ച സ്ഥലത്തിന് അടുത്താണ് കടുവയെ കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും അവർ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ തലപ്പുഴയ്ക്കടുത്തുള്ള കണ്ണോത്തുമല, കാട്ടെരിക്കുന്ന്, കമ്പിപ്പാലം, ഗോദാവരി, പുതിയിടം, 10-ാം നമ്പർ എന്നിവിടങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് തലപ്പുഴ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ, നാട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here