വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധമൂലം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മാർപാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാൻ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നൽകുന്നുണ്ട്.
മാർപാപ്പ ക്ഷീണിതനാണെന്നും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിലാണു മാർപാപ്പ കഴിയുന്നത്.