മേപ്പാടി: മേപ്പാടി എസ്‌ഐ വി.ഷറഫുദ്ധീനും സംഘവും മേപ്പാടി ടൗണില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി.
മലപ്പുറം സ്വദേശി ആദില്‍ മുഹമ്മദ് (20)നെയാണ് 20 ഗ്രാമോളം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആദിലിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.