തിരുവനന്തപുരം :സാമൂഹ്യക്ഷേമ പെൻഷൻ കിട്ടുന്ന ഗുണഭോക്താക്കൾക്കുള്ള പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾ വഴി ആഗസ്റ്റ് 31 വരെ നീട്ടി. ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് അനുവദിച്ചിരുന്നത്.
സംസ്ഥാനത്തുടനീളം പ്രതികൂല കാലാവസ്ഥ മൂലം പെൻഷൻ മസ്റ്ററിങ് പലയിടങ്ങളിലും തടസപ്പെട്ടിരുന്നു .എല്ലാ മാസവും ഒന്നാം തിയ്യതി മുതൽ 20 ആം തിയതിവരെ മസ്റ്ററിങ് തടസപ്പെട്ടവർക്ക് മസ്റ്ററിങ്ങിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യമുണ്ടായിരിക്കും .16 ക്ഷേമനിധി ബോർഡുകളിലെ പെൻഷൻകാർക്ക് സെപ്റ്റംബർ മാസം മുതൽ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കുകയുള്ളു എന്നും ഉത്തരവിൽ പറയുന്നു.