വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍;ദുരൂഹത

0
682

മലപ്പുറം : തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുവൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരന്‍ വിഷ്ണുവിന്റെ വീട്ട് വളപ്പിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുവളപ്പില്‍ മെറ്റലിറക്കിയ ഭാഗത്താണ് മെറ്റല്‍ നീക്കി കുഴിയെടുത്തെന്ന് സംശയം തോന്നിയ ഭാഗത്ത് മൃതദേഹമുള്ളതായി കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

 

തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

 

സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here