മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാലോചനയുമായെത്തി; യുവതിയില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം

0
317

മാട്രിമോണിയൽ സൈറ്റ് വഴി യുവതിയില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം. ഓണ്‍ലൈന്‍ മാട്രിമോണി രംഗത്തെ പ്രമുഖ സൈറ്റായ ശാദി ഡോട്ട് കോം വഴിയാണ് തട്ടിപ്പുകാർ യുവതിയെ തേടിയെത്തിയത്. തന്റെ അനുഭവം പങ്കുവച്ച് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഉപയോക്താക്കൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

 

താന്‍ കുറച്ചു നാളായി ഈ ആപ്പ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, സൈറ്റിൽ പ്രൊഫൈൽ കണ്ട ശേഷം വാട്ട്‌സ്ആപ്പ് വഴി എന്നെ ബന്ധപ്പെടുന്ന ആളുകൾക്ക് ഞാന്‍ മറുപടി നല്‍കിയിരുന്നു (കാരണം പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമേ നമ്പര്‍ ലഭിക്കുകയുള്ളൂ) എന്നും യുവതി പറയുന്നു.

 

വാട്ട്‌സ്ആപ്പ് വഴിയാണ് യുവാവ് യുവതിക്ക് സന്ദേശമയച്ചത്, തുടര്‍ന്ന് രണ്ട് ദിവസത്തോളം ഇവര്‍ വാട്ട്‌സ്ആപ്പിലൂടെ സംസാരിച്ചു. യുവതിയുടെ പ്രൊഫൈലില്‍ കാനഡിലേക്ക് താമസം മാറാന്‍ പദ്ധതിയിടുന്നതായി പറഞ്ഞിരുന്നു. ഇത് കണ്ട യുവാവ് താനും കാനഡയിലേക്ക് മാറാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് തന്ത്രപൂര്‍വ്വം പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന ഒരു കമ്പനിയുടെ ഫ്രീലാന്‍സറായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ യുവതിയെ സഹായിക്കാന്‍ കഴിയുമെന്നും യുവാവ് പറഞ്ഞു.

 

ഇത് കേട്ടപ്പോഴാണ്, അയാൾ തന്റെ സ്ഥാപനത്തിന് വേണ്ടി ഉപഭോക്താക്കളെ കണ്ടെത്താന്‍ വേണ്ടിയാണ് പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് ഞാന്‍ മനസിലാക്കിയത്. ഇത് എവിടെ വരെ പോകുമെന്ന് അറിയാൻ ഞാൻ സംസാരം തുടർന്നു. അയാൾ എങ്ങനെയാണ് തട്ടിപ്പ് നടത്തുന്നതെന്ന് എനിക്ക് അറിയണമായിരുന്നു,’ യുവതി പറഞ്ഞു.

 

തുടര്‍ന്ന്, അടുത്ത ദിവസം യുവാവ് അയാളുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായി യുവതിക്ക് ബന്ധപ്പെടാന്‍ അവസരം ഒരുക്കി, സ്ഥാപനത്തിലെ ഒരു സ്ത്രീ, യുവാവ് തന്റെ ജൂനിയറാണെന്ന് യുവതിയോട് പറഞ്ഞു.

 

‘ഇമിഗ്രേഷനായി 45 ലക്ഷം നല്‍കിയാല്‍ എന്റെ പിആറിന് അധിക പോയിന്റുകള്‍ ലഭിക്കുമെന്ന് കണ്‍സള്‍ട്ടന്‍സിയിലെ യുവതി പറഞ്ഞു. എന്നാല്‍ എനിക്ക് ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് പറയുകയും ഇരുവരെയും ബ്ലോക്ക് ചെയ്യുകയും ചെയ്തു’. എന്ന് യുവതി റെഡ്ഡിറ്റിൽ പറഞ്ഞു.

 

ഇത്തരത്തില്‍ ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. വിദേശത്ത് സ്ഥിരതാമസമാക്കിയ ഒരാള്‍ സ്ഥിരമായി നിങ്ങളോട് സംസാരിക്കുകയും നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ അയച്ചെന്ന് നിങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഇമിഗ്രേഷനില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പറഞ്ഞ് നിങ്ങളോട് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ മറ്റൊരു രീതിയെന്ന് ഒരു റെഡിറ്റ് ഉപഭോക്താവ് പറഞ്ഞു. ‘ശാദി ഡോട്ട് കോമില്‍ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മറ്റൊരാള്‍ കമ്ന്റ് ചെയ്തു.

 

അതേസമയം, അടുത്തിടെ കാണ്‍പൂരിൽ 72 കാരനെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്ന് പേര്‍ ചേര്‍ന്ന് കബളിപ്പിച്ചിരുന്നു. അവിനാഷ് കുമാര്‍ ശുക്ല എന്ന 72-കാരനാണ് തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിൽ നിന്ന് 9 ലക്ഷം രൂപ ഇവർ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here