ബത്തേരി നമ്പിക്കൊല്ലി കോട്ടക്കുനിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. സത്യമംഗലത്ത് വീട്ടിൽ സുനീഷ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭാര്യ: സുരഭി,അച്ഛൻ:കമലഹാസൻ ,അമ്മ: ലീല ,സഹോദരങ്ങൾ: സുരേഷ്, സുഭാഷ്.