തിരുവനന്തപുരത്ത് പെരുമഴ; തിങ്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
405

തിരുവനന്തപുരം: തലസ്ഥാന നഗര ജീവിതം ദുരിതത്തിലാക്കി പെരുമഴ. നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിൽ കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂർ, നെയ്യാറ്റിൻകര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

 

ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

 

ജില്ലയിൽ 21 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കനത്ത മഴയിൽ തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

തേക്കുംമൂടും പൗണ്ടുകടവിലും അഞ്ചുതെങ്ങിലും നിരവധി വീടുകളിൽ വെള്ളം കയറി. കാട്ടാക്കട താലൂക്കിൽ 14 വീടുകളും വേളിയിൽ മൂന്ന് വീടുകളും നെടുമങ്ങാട് ഒരു വീടും ഭാഗികമായി തകർന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം വീടിന്റെ വശം ഇടിഞ്ഞു. പ്രശാന്ത് നഗർ സ്വദേശി അജിത് കുമാറിന്റെ വീടിൻറെ വശമാണ് ഇടിഞ്ഞു താഴ്ന്നത്

 

ചാക്കയിൽ വെള്ളക്കെട്ടിൽ കുടുങ്ങി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നെയ്യാർ കരകവിഞ്ഞതോടെ നെയ്യാറ്റിൻകര ഉൾപ്പെടെ ജില്ലയുടെ ഗ്രാമീണ മേഖലകളിൽ കൃഷിനാശവും വ്യാപകമാണ്. നെയ്യാർ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.

 

മഴക്കെടുതി വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടമാർ പങ്കെടുക്കുന്ന അടിയന്തിര യോഗം ചേരുന്നുണ്ട്. റവന്യൂ- ദുരന്തനിവാരണ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here