റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി;മരിച്ചത് വയനാട് സ്വദേശിനി

0
2787

കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കാവുംമന്ദം മഞ്ഞുമലയില്‍ വീട്ടില്‍   ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹ്യൂമന്‍ റിസോര്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു ഐശ്വര്യ.

 

ഓടി കൊണ്ടിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം.പള്ളിക്കര മസ്തിഗൂഡ റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍  പോലീസ് എസ്.ഐ കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഗുരുതര മുറിവുകളോടെ ട്രാക്കില്‍ കിടക്കുകയായിരുന്ന യുവതിയെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച പഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here