സ്ക്രീൻഷോട്ടെടുക്കേണ്ട!, വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം

0
244

നിയമപരമായ ആവശ്യങ്ങൾക്കും മറ്റുമായി വാട്സാപ് ചാറ്റ് ‘സ്ക്രീൻഷോട്ടുകളായി’ കാണിക്കുന്നതു ബുദ്ധിമുട്ടാണ്. അതേസമയം വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്കും പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും, ഐഒഎസ് ഉപയോക്താക്കൾക്കു. Zip ഫയലുകളായും ചാറ്റുകൾ സൂക്ഷിക്കാനാകും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാൻ വാട്സാപിൽ സാധിക്കും. ഇതുകൂടാതെയുള്ള ഒരു സംവിധാനമാണ് വാട്സാപ് സംഭാഷണങ്ങൾ പിഡിഎഫ് ഫയലുകളിലേക്ക് എക്സ്പോർട് ചെയ്യാനുള്ള സംവിധാനം.

വ്യത്യസ്ത ഉപകരണങ്ങളിൽ ഈ സംഭാഷണം കാണാനോ അല്ലെങ്കിൽ പ്രിന്റ് എടുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. ആൻഡ്രോയിഡിൽ, എക്‌സ്‌പോർട്ടുചെയ്‌ത ഡേറ്റയിൽ സന്ദേശങ്ങളും മീഡിയയും മാത്രമേ ഉൾപ്പെടുന്നുള്ളൂ, അതേസമയം അത് കോൾ ലോഗുകളോ സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ കാണിക്കുകയില്ലെന്നും ഓർമിക്കുക.

 

*ആൻഡ്രോയിഡിൽ*

 

∙ വാട്സാപിലെ ഏതെങ്കിലും ചാറ്റ് തുറന്നു ത്രീഡോട് മെനുവിൽ ടാപ് ചെയ്യുക

∙ ക്രമീകരണങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

 

∙ ചാറ്റുകൾ ഓപ്ഷനിൽ ടാപ് ചെയ്യുക.

 

∙ ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്കു നാവിഗേറ്റ് ചെയ്തശേഷം ടാപ് ചെയ്യുക.

 

∙എക്സ്പോർട് എന്ന ഓപ്ഷനിൽ ടാപ് ചെയ്ത് സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണം തിരഞ്ഞെടുക്കുക.

 

∙ എക്സ്പോർട് ചെയ്ത ചാറ്റുകൾ ടെക്സ്റ്റ് ഫയൽ ആയി ലഭിക്കും.

 

∙ ഓപ്പൺ ചെയ്യുന്ന ഇൻ–ബിൽറ്റ് സോഫ്റ്റ്വെയറുകളിൽ പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള സംവിധാനവും ലഭിക്കും.

 

ഐഒഎസിൽ

∙വാട്സാപിലെ ഏതെങ്കിലും ചാറ്റ് തുറന്നു ത്രീഡോട് മെനുവിൽ ടാപ് ചെയ്യുക

∙ക്രമീകരണങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

 

∙ചാറ്റുകൾ ഓപ്ഷനിൽ ടാപ് ചെയ്യുക.

 

∙ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്കു നാവിഗേറ്റ് ചെയ്തശേഷം ടാപ് ചെയ്യുക.

 

∙എക്സ്പോര്‍ട് എന്നതിനു പകരം ഇ മെയിലിലേക്കു ഷെയർ ചെയ്തു എടുക്കുക. സെൻഡ് ടു യുവർസെൽഫ് ഉപയോഗിക്കാം.

 

∙ സേവ് ചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ പിഡിഎഫ് ആയി മാറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here