കൽപ്പറ്റ : ജില്ലയിലെ ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ഒരു രക്തസാക്ഷി. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യത്തിന്റെ പേരിൽ ജില്ലയിലെ എക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് ജില്ലയിലെ ടൂറിസം മേഖല ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലാണ്. വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപും അടച്ചിരുന്നു. ഇതോടെ ഹോട്ടൽ പൂട്ടുകയും വരുമാനം നിലക്കുകയും ചെയ്തതോടെ സെബാസ്റ്റ്യൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങിമരിച്ചത്. ഭാര്യ : ഷീബ. മക്കൾ: നീതു, റീതു, നിതിൻ