വ്രതമാസരാവുകൾക്ക് വിട:ഇന്ന് ഈദുൽ ഫിത്‌ർ

0
104

കോഴിക്കോട് ∙ വ്രതമാസരാവുകൾക്കു വിട നൽകി മാനത്തു ശവ്വാലമ്പിളി തെളിഞ്ഞു. പള്ളിമിനാരങ്ങളിൽനിന്നു തക്ബീർ ധ്വനികൾ ഉയർന്നു. റമസാനു സമാപനം കുറിച്ചു ശവ്വാൽ മാസപ്പിറവി പൊന്നാനിയിൽ ദൃശ്യമായതോടെ, ഇന്ന് ഈദുൽ ഫിത്‌ർ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു.

 

യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണു പെരുന്നാൾ. വ്രതത്തിന്റെ അനുബന്ധമായ ദാനധർമങ്ങളാൽ നാടു സജീവമാകുമ്പോൾ, പെരുന്നാൾ നമസ്കാരത്തിനായി പള്ളികൾക്കു പുറമേ വിവിധ കേന്ദ്രങ്ങളിലെ ഈദ്ഗാഹ് മൈതാനങ്ങളും ഒരുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here