പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

0
250

ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം ചെയ്തത്. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാള്‍ ഒളിവിലാണ്.

 

ഇരയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ മൂന്ന് പേർ വന്ന് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തെന്നാണ് വിവരം.

 

പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് പെണ്‍കുട്ടിയേയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയോ ഇതിനുമുന്‍പ് പരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) എന്നിവ ഉൾപ്പെടെയുള്ള മൂന്ന് വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here