താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെറും വാക്കല്ലെന്നും പറഞ്ഞതിൽ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വലിയ സംസ്ഥാനമായതിനാൽ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും. അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട് അവസാനം വരെ മുന്നോട്ട് പോകും’’– സുരേഷ് ഗോപി വിശദീകരിച്ചു.
തൃശൂരിൽ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ആധികാരിക ജയം നേടാനായത്. മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായി.