കൊച്ചി: ആലുവയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. സഫീറിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിലായത്.
ദില്ലിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഒരു കിലോയോളം തൂക്കം വരുന്ന എംഎഡിഎംഎ കടത്താൻ ശ്രമിച്ചത്.