പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവിനെ തിരിച്ചെടുത്ത സംഭവത്തിൽ സിപിഐഎം നേതാവ് സി. സി സജിമോനെ പിന്തുണച്ച് അതിജീവിത. തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്നും തൻറെ കുഞ്ഞിൻറെ അച്ഛൻ സിപിഐഎം നേതാവ് സി സി സജിമോൻ അല്ലെന്നും യുവതി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്നെ കേസിൽ വലിച്ചിഴച്ചെന്നും ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറും തൻറെ സഹോദരനും സജിമോനെ കേസിൽ കൊടുക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവതി വ്യക്തമാക്കി.
2017 ൽ വിവാഹിതയെ പീഡിപ്പിച്ചത് ഗർഭിണിയാക്കി എന്ന കേസിലാണ് സിപിഐഎം തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗം സിസി സജിമോൻ പ്രതിയായത്.എന്നാൽ കേസിൽ പറയുന്ന സ്ത്രീ തന്നെ സജിമോനെ പിന്തുണച്ച് രംഗത്ത് വരികയാണ്. താൻ ആർക്കും സജിമോനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല .തൻറെ സഹോദരൻറെ പരാതി എന്തെന്ന് അറിയില്ല .സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ തൻറെ സഹോദരനുമായി അടുത്ത ബന്ധമുള്ളയാളാണ്.സജിമോന് എതിരെ നിൽക്കുന്ന ഇവരാണ് പരാതിക്ക് പിന്നില്ലെന്ന് സംശയിക്കുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചിരുന്നുവെന്നും ഇനിയും തന്നെ ഈ കേസിലേക്ക് വലിച്ചെടുക്കാൻ ശ്രമിച്ചാൽ നിയമനടപടിയൊന്നും യുവതി വ്യക്തമാക്കി .പീഡനക്കേസ് പ്രതിയായ സജിമോനെ പാർട്ടി തിരിച്ചെടുത്ത രാഷ്ട്രീയ വിവാദം കത്തി നിൽക്കുമ്പോഴാണ് യുവതി സജിമോന് അനുകൂലമായി രംഗത്തെത്തുന്നത്.