ബൈക്ക് അടിച്ചുതെറിപ്പിച്ച് കാട്ടാന

0
1000

മാനന്തവാടി ∙ തിരുനെല്ലി അരണപ്പാറയിൽ കാട്ടാനയുടെ ആക്രമണം. വീട്ടുമുറ്റത്തു ഗൃഹനാഥനുനേരെ ഒറ്റയാൻ പാഞ്ഞടുക്കുകയും ബൈക്ക് അടിച്ചു തെറിപ്പിക്കുകയും ചെയ്തു. അരണപ്പാറയിലെ കെ.ബി.ഹംസയുടെ വീട്ടുമുറ്റത്താണു കഴിഞ്ഞദിവസം രാത്രി കാട്ടാനയെത്തിയത്.

 

ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ കാട്ടാന പാഞ്ഞടുത്തുവെന്നു ഹംസ പറഞ്ഞു. മുറ്റത്ത് ബൈക്ക് ഉണ്ടായതു കൊണ്ടാണു രക്ഷപ്പെട്ടത്. ആന തുമ്പിക്കൈ കൊണ്ട് ബൈക്ക് അടിച്ചു തെറിപ്പിച്ചു. ഉടനെ അപ്പപ്പാറ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. വനപാലകർ എത്തിയാണ് ആനയെ തുരത്തിയത്. ഈ സ്ഥലത്ത് കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here