സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

0
434

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

 

ഈ മാസമാദ്യം വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here