എം.വി.ഡി ഒടുവില്‍ അനങ്ങി; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ് അന്വേഷിക്കുമെന്ന് ആര്‍ടിഒ

0
433

ഗതാഗത നിയമങ്ങള്‍ കാറ്റില്‍പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളത്. നേരത്തെ നിയമലംഘനത്തിന് പിടികൂടിയ വാഹനമെന്ന് സ്ഥിരീകരണം. പനമരം പ്രദേശത്തെ ക്യാമറാ ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പരിശോധിച്ചു. നിയമലംഘനം വ്യക്തമായതോടെ തുടര്‍നടപടിയിലേക്ക് കടക്കാന്‍ വാഹന വകുപ്പ് തീരുമാനിച്ചു.

 

വയനാട് പനമരം ടൗണില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത തുറന്ന ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശിന്‍റെയും കൂട്ടാളികളുടെയും ജീപ്പ് സവാരി. രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് യാത്രയെന്നതും മറ്റൊരു നിയമലംഘനം. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ “മാസ് ബിജിഎം” ചേര്‍ത്ത് റീലായി വീഡിയോ പോസ്റ്റും ചെയ്തു. ആദ്യഘട്ടത്തിൽ അനങ്ങാപ്പാറ സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ്, വിഷയം അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ നിലവിൽ വയനാട് ആർടിഒ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here