വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണം; വി മുരളീധരൻ

0
118

വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽഗാന്ധിയുടെ അപക്വമായ പെരുമാറ്റം കാരണം വയനാട്ടിലെ ജനങ്ങൾക്ക് എം പിയെ നഷ്ടമായി. കോൺഗ്രസ് ഇനിയെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് വി മുരളീധരൻ പറഞ്ഞു.

 

മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിനായി എത്തുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വി.മുരളീധരൻ വ്യക്തമാക്കി. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല. നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

 

അതേസമയം മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ രാഹുലിന്റെ അയോഗ്യത തുടരും. സൂറത്ത് കോടതി വിധിക്ക് സ്റ്റേ ഇല്ല. പത്തിലധികം കേസുകൾ നിലനിൽക്കുന്നു. വിചാരണ കോടതി വിധിയിൽ ഇടപെടില്ല, വിധി റദ്ദാക്കിയില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നിർണായക വിധി.

LEAVE A REPLY

Please enter your comment!
Please enter your name here