സ്വകാര്യ ആശുപത്രിയിൽവച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽ നിന്ന് അബിന് വൈദ്യുതാഘാതം ഏൽക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.