മദ്യപിച്ച് പണം കൊടുത്തില്ല, ചോദിച്ചപ്പോൾ 11 കെവിയുടെ ഫ്യൂസൂരി; കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ

0
432

മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിന്റെ പ്രതികാരമായി 11 കെവി ഫീഡര്‍‍ ഓഫ് ചെയ്ത 3 കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‌. കോട്ടയം തലയാഴത്തെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു.

 

കെഎസ്ഇബി തലയാഴം ഇലക്ട്രിക്കല്‍‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ പി.വി.അഭിലാഷ്, പി.സി.സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്‌ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ പി.സുരേഷ് കുമാര്‍‍ എന്നിവരെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്.

 

ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിൽ പൂച്ചാക്കല്‍‍ പൊലീസ് സ്റ്റേഷനില്‍ സുരേഷ് കുമാറിനെതിരെ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here