ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ മുൻപരിചയം ഇല്ല; മൊഴികൾ ശരിവെച്ച് പൊലീസ്

0
237

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറയുന്നു.

 

അതേസമയം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്ക്.7 മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. ചോദ്യം ചെയ്തത് CCTV ദൃശ്യങ്ങൾ അടക്കം കാണിച്ചുകൊണ്ടാണ്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്ന് എന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകിയത്. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും പ്രയാഗ മാർട്ടിൻ മൊഴി നൽകി.

 

ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകി. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞത് എന്നും പ്രയാഗ പോലീസിനോട് പറഞ്ഞു. പ്രയാഗയുടെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടുണ്ട്.

 

ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here