ലോ‍ഡ്‌ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കേസ്: പ്രതി സനൂഫ് ചെന്നൈയിൽ പിടിയിൽ

0
855

എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി തൃശൂർ സ്വദേശി അബ്ദുൽ സനൂഫ് പൊലീസ് കസ്റ്റഡിയിൽ. ചെന്നൈ ആവടിയെ ഹോട്ടലിൽനിന്നാണ് ഇയാൾ പിടിയിലായത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം കൂടെയുണ്ടായിരുന്ന അബ്ദുൽ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

 

സനൂഫിനെതിരെ ഫസീല മുൻപ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീർപ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.

 

പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here