കാർഷിക ഉത്പന്നങ്ങൾ മോഷണം പോകുന്നതായി പരാതി

0
356

പുല്പള്ളി:കാർഷികോത്പന്നങ്ങളുടെ വിളവെടുപ്പുകാലമെത്തിയതോടെ മോഷണവും വ്യാപകമായെന്ന് കർഷകർ. അടുത്തകാലത്തായി മരക്കടവ് പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന് തേങ്ങ, അടയ്ക്ക, കാപ്പിക്കുരു, കുരുമുളക്, ജാതിക്ക, വാഴക്കുല, കൊക്കോ തുടങ്ങിയ കാർഷികോത്പന്നങ്ങളെല്ലാം മോഷണംപോകുന്നത് പതിവായിരിക്കുകയാണ്.

സംഭവത്തിൽ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കർഷകക്കൂട്ടായ്‌മയായ കർഷകമിത്ര വില്ലേജ് ഫാം ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകർ പുല്പള്ളി പോലീസ് സ്റ്റേഷനിൽ പരാതിനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here