കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്‌തു. കെല്ലൂർ കാപ്പുംകുന്ന് വെള്ളാരംതടത്തിൽ ജെസ്റ്റിൻവി. എസ് ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് നട്ടുവളർത്തി സംരക്ഷിച്ച 17 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പ്രിവൻ്റീവ് ഓഫീസർമാരായ ചന്തു. പി.കെ, രഞ്ജിത്ത് സി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ.എം, സജിലാഷ്.കെ, അമൽ ജിഷ്‌ണു, ഡബ്ല്യുസിഇഒ ജയശ്രീ.പി, ഡ്രൈവർ അമീർ സി.യു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.