മുൻ കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണ അന്തരിച്ചു; വിട പറഞ്ഞത് ഒരു കാലത്ത് കര്‍ണാടക കോണ്‍ഗ്രസിലെ ശക്തനായ നേതാവ്

0
191

മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ‌ ചേര്‍ന്നിരുന്നു. 2023ൽ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

 

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രി പദവി വഹിച്ചു. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here