‘ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം, നഗ്നതാ പ്രദർശനം’: എംഎസ് സൊല്യൂഷൻസ് സിഇഒയ്‌ക്കെതിരെ നടപടി

0
460

കോഴിക്കോട്∙ ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെതിരെ നടപടി ആരംഭിച്ച് കൊടുവള്ളി പൊലീസ്. അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് എഐവൈഎഫാണു പരാതി നൽകിയത്. ചോദ്യക്കടലാസ് ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത്.

 

ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്നും പാഠഭാഗങ്ങൾ അശ്ലീലം കലർത്തിയാണു പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണു പരാതി നൽകിയത്. ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായി എത്തിയത്.

 

മുണ്ടുപൊക്കുന്നതുൾപ്പെടെയുള്ള വിഡിയോ ആണ് യുട്യൂബിൽ ഷെയർ ചെയ്തിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തിൽനിന്നുൾപ്പെടെ വിഡിയോകൾ നീക്കം ചെയ്തു. വിഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് മെറ്റയോടു പൊലീസ് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷൻസിന്റെ യുട്യൂബ് അക്കൗണ്ടിന് 1.31 മില്യൻ സബ്സ്ക്രൈേബഴ്സുണ്ട്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ പങ്കുവച്ചു. 40 മാർക്കിൽ 32 മാർക്കിന്റെ ചോദ്യവും ഷുഹൈബ് പറഞ്ഞതായിരുന്നു പരീക്ഷയ്ക്കു വന്നത്. ഇതോടെ കെമിസ്ട്രിയുടെ ചോദ്യക്കടലാസും ചോർന്നുവെന്ന് ആരോപണമുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here