ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു താഴേക്കു വീണു; മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

0
898

കൊച്ചി∙ എറണാകുളം ചാലായ്‌ക്കയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലിലെ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാൽവഴുതി വീണതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here