അഹമ്മദാബാദ്∙ ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്‍.
ദ്വാരകയിൽനിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്സി കാറിൽ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവൻ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയിൽ വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു. ബന്ധുക്കൾ നാട്ടിൽനിന്നും പുറപ്പെട്ടു.