അമ്മയുമായി ബന്ധമെന്ന് സംശയം, പുന്നപ്രയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; മകൻ കസ്റ്റഡിയിൽ

0
865

ആലപ്പുഴ∙ പുന്നപ്ര വാടക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ അൻപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വാടക്കൽ കല്ലുപുരക്കൽ ദിനേശനെ(50) ആണ് ശനിയാഴ്ച ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ വാടക്കൽ കൈതവളപ്പിൽ കിരണിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ദിനേശനെ കിരൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച രാത്രി കിരണിന്റെ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി വീടിനു സമീപം ഇലക്ട്രിക് കമ്പി ഇട്ടിരുന്നതായി പറയുന്നു. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ടു കൂടി ഷോക്കടിപ്പിച്ചെന്നും പറയുന്നു.

 

കിരണുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. ഇതിനിടെ നാട്ടുകാരിലൊരാള്‍ പ്രതിയെ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിന്റെ മാതാപിതാക്കളെയും പൊലീസ് കസ്റ്റഡയിലെടുത്തു. സ്വഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here