പതിവായി അപമാനം, ഭർതൃമാതാവിനെ കൊല്ലാൻ മരുന്ന് നൽകണം’: ഡോക്ടറോട് യുവതി, കേസ്

0
390

ബെംഗളൂരു ∙ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ മരുന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്കു സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്.

 

ഡോക്ടർമാരുടെ ജോലി ജീവൻ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനിൽ വ്യക്തമാക്കിയെങ്കിലും ഭർതൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെ, സുനിൽ ഹെബ്ബി പൊലീസിനെ സമീപിച്ചു.

 

സന്ദേശം അയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ സുനിൽ ആരോഗ്യ, സാമൂഹിക വിഷയങ്ങളിൽ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here