യുവാവിനെ വെട്ടിക്കൊന്നു;കൊലപാതകത്തിന് പിന്നിൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം

0
124

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തിശേരി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. കൈക്കും വെട്ട് കൊണ്ടിട്ടുണ്ട്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്കാണ് കൊലപാതകം നടന്നത്. മൃദദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

ഇന്ന് വൈകിട്ടോടെയാണ് കഴുത്തിൽ ഉൾപ്പടെ വെട്ടേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട വാക്കുതർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയാണ്.

 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പാടിയെ കൊലപ്പെടുത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെത്തി പൊലീസ് ആളുകളുടെ മൊഴി എടുത്തിട്ടുണ്ട്. മേൽനടപടികൾ പൂർത്തിയാക്കി അമ്പാടിയുടെ മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here